അന്താരാഷ്ട്ര നഴ്‌സസ് ദിനം: വാരാഘോഷ പരിപാടികളുടെ സമാപനം മലപ്പുറം ടൗൺഹാളിൽ

അന്താരാഷ്ട്ര നഴ്‌സസ് ദിനം ജില്ലാ നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാരാഘോഷ പരിപാടികളുടെ സമാപനം മലപ്പുറം ടൗൺഹാളിൽ പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ നഴ്സിങ് ഓഫീസർ പി നളിനി അധ്യക്ഷയായി. ആധുനിക നഴ്സിങ്ങിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സേവനം ഓർമപ്പെടുത്തി നഴ്സുമാർ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. നഴ്സിങ് വിദ്യാർഥികളും പങ്കെടുത്തു.

 

മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഖർ ബാബു, പെരിന്തൽമണ്ണ ഇ എം എസ് സ്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ പുഷ്പ ലാസർ, കെപിഎം നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ ആർ മുരുകൻ, പെരിന്തൽമണ്ണ ഇഎംഎസ് കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ പൂജാ കെ മേനോൻ, മഞ്ചേരി ​ഗവ. സ്കൂൾ ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ ഒ ഷീജ, ആർ ആർ തീർഥ (എംഇഎസ് സ്കൂൾ ഓഫ് നേഴ്സിങ്), കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ, കെജിഎസ്എൻഎ ജില്ലാ ജോ. സെക്രട്ടറി ഷാനിക് എന്നിവർ സംസാരിച്ചു. ഐശ്വര്യ സദാനന്ദൻ സ്വാ​ഗതവും മഞ്ചേരി ​ഗവ. ജനറൽ ആശുപത്രി ചീഫ് നേഴ്സിങ് ഓഫീസർ ദേവയാനി കല്ലേൻ നന്ദിയും പറഞ്ഞു. വാരാഘോഷ   ഭാ​ഗമായി നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് നേതൃത്വത്തിൽ ജില്ലയിൽ രചന–-കല–-ക്വിസ്–-കായിക മത്സരം, ചാരിറ്റി പ്രവർത്തനം എന്നിവ നടത്തി.

Leave A Reply