കുഞ്ഞിയുടെയും പിറുങ്ങയുടെയും സന്തോഷം: ചേർത്തുപിടിച്ച് മന്ത്രി കെ രാജൻ

ഞങ്ങക്ക് രണ്ടാക്കും കുടിയും സ്ഥലോം കിട്ടി, സ്ഥലത്തിനിപ്പോ  പട്ടയോം കിട്ടി. വയസ്സായപ്പോഴാണ് കിട്ടിയതെങ്കിലും വല്യ സന്തോഷം’. ഈ വാക്കുകളിലുണ്ട് പട്ടയം കിട്ടിയ കുഞ്ഞിയുടെയും പിറുങ്ങയുടെയും സന്തോഷം. പ്രായാധിക്യത്തിലും വേദിയിൽ കയറിയ കുഞ്ഞിയേയും പിറുങ്ങയേയും ചേർത്തുപിടിച്ച് മന്ത്രി കെ രാജൻ പട്ടയം കൈമാറിയപ്പോൾ ഇരുവരുടെയും കണ്ണിൽ സന്തോഷത്തിന്റെ  നീർത്തുള്ളികൾ.
75 വയസുകാരിയായ അമരമ്പലം പുതിയകളത്തെ 11 സെന്റ്‌ മിച്ചഭൂമിയുടെ പട്ടയമാണ് നറുക്കിൽ പിറുങ്ങ ഏറ്റുവാങ്ങിയത്. മിച്ചഭൂമിയിൽ കഴിയുമ്പോഴാണ് പിറുങ്ങയ്ക്ക് സർക്കാർ ലൈഫിൽ വീട് നിർമിച്ചുനൽകിയത്. വീടിനൊപ്പം പിറുങ്ങയ്‌ക്ക്‌  പട്ടയംകൂടി ലഭിച്ചു. 70 വയസുകാരിയായ പുതിയകളത്തെ പരേതനായ അരിമ്പ്ര വെളുത്തയുടെ ഭാര്യ കുഞ്ഞിയുടെ 17 സെന്റ്‌ മിച്ചഭൂമിക്കാണ് സർക്കാർ പട്ടയം നൽകിയത്. നിർമാണം പകുതി വഴിയിൽ നിലച്ച കുഞ്ഞിയുടെ വീടുപണി ലൈഫ് മിഷനിലൂടെയാണ് പൂർത്തീകരിച്ചത്. സർക്കാരിനോട്‌ ഒരുപാട്‌ നന്ദിയുണ്ടെന്നും കുഞ്ഞി പറഞ്ഞു.
Leave A Reply