പാർട്ടി പദവികളിൽ പകുതി പിന്നാക്ക വിഭാഗങ്ങളിൽപെട്ടവർക്കായി നീക്കിവെക്കാനൊരുങ്ങി കോൺഗ്രസ്

പാർട്ടി പദവികളിൽ പകുതി പിന്നാക്ക വിഭാഗങ്ങളിൽപെട്ടവർക്കായി നീക്കിവെക്കാനൊരുങ്ങി കോൺഗ്രസ്. എല്ലാ തലത്തിലുമുള്ള സംഘടന പദവികളിൽ 50 ശതമാനം പട്ടികജാതി, പട്ടിക വർഗ, ന്യൂനപക്ഷ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായി (ഒ.ബി.സി) നീക്കിവെക്കാൻ ഉദ്ദേശിക്കുന്നതായി കോൺഗ്രസ് പ്രഖ്യാപിച്ചു. നിലവിൽ ഇത് 20 ശതമാനം വരെയാണ്.

സാമൂഹിക നീതിയും ശാക്തീകരണവും മുൻനിർത്തിയുള്ള പരിഷ്കാരം നവസങ്കൽപ് ശിബിരത്തിലെ ഉപസമിതി ചർച്ചയിൽ അംഗീകരിച്ചതായി പാർട്ടി നേതാവ് കെ. രാജു വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. ഞായറാഴ്ച നടക്കുന്ന പ്രവർത്തക സമിതി അംഗീകരിക്കുന്നമുറക്ക് ഔപചാരിക പ്രഖ്യാപനമുണ്ടാകും.

Leave A Reply