വിവിധ വിനോദ സഞ്ചാര മേഖലകളിൽ കനത്ത മഴയെ തുടർന്ന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി

തിരുവനന്തപുരത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിൽ കനത്ത മഴയെ തുടർന്ന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സന്ദർശകർ പ്രവേശിക്കാൻ പാടില്ല.

തീരുമാനം തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് . ഇതിന് പുറമെ, നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ച് തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ , കോട്ടൂർ, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനും അറിയിച്ചിട്ടുണ്ട്. സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ ബു​ധ​നാ​ഴ്ച വ​രെ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആറ്  ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചു. ഓ​റ​ഞ്ച് അ​ല​ർ​ട്ട് കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യും ന​ൽ​കി. ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടും നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ആണ്  തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ചത്.

 

Leave A Reply