കെ.എസ്‌.ആര്‍.ടി.സിയുടെ കണ്ണായ സ്‌ഥലങ്ങള്‍ തീറെഴുതുന്നു ; ലക്ഷ്യം വൻ തുക കമ്മീഷൻ ; മന്ത്രി സംശയ നിഴലിൽ

 

കെ.എസ്.ആര്‍.ടി.സിയെ മൂടോടെ വിഴുങ്ങാൻ പോകുന്നു . അതിനുള്ള ഗൂഢാലോചനകൾ അണിയറയിൽ വകുപ്പ് മന്ത്രിയുടെ ക്രിമിനൽ ബുദ്ധിയിൽ നടക്കുന്നു . കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പദ്ധതിയാണെന്നാ പറയാൻ പോകുന്നേ.

ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും വിരമിച്ച മുന്‍ജീവനക്കാര്‍ക്കുള്ള പെന്‍ഷനും നിത്യചെലവിനും പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയെ ഏറ്റെടുത്ത് കോടാനുകോടി രൂപാ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ഡിപ്പോകള്‍ പണയപ്പെടുത്തുമെന്നുള്ള പ്രചരണം. സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ നിലനില്‍പ്പിനായി പൊരുതുന്ന സ്ഥാപനത്തെ രക്ഷിക്കാന്‍ എന്ന ലേബലില്‍ എത്തുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ കേന്ദ്ര ബിന്ദുക്കളിലുള്ള കോര്‍പ്പറേഷന്റെ സ്ഥലം തീറെഴുതി നല്‍കാനാണ് നീക്കം നടക്കുന്നത് .

ഇപ്പോള്‍ തന്നെ കോടികള്‍ ബാധ്യതയുള്ളതിനാല്‍ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളൊന്നും ഇനി വായ്പ അനുവദിക്കില്ലന്ന പ്രചരണം ശക്തമാക്കി മുന്നോട്ടു വരുന്ന ചില ‘സഹകരണ’ക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയെ അടിയറ വെക്കാനുള്ള നീക്കം വീണ്ടും ശക്തമായി.

ഡിപ്പോയും സബ് ഡിപ്പോയും ഓപ്പറേറ്റിങ് സെന്ററുമായി 94 കേന്ദ്രങ്ങളും അഞ്ച് റീജണല്‍ വര്‍ക്‌ഷോപ്പുകളും ചീഫ് ഓഫിസുമാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇവയെല്ലാം സംസ്ഥാനത്തിന്റെ ഏറ്റവും വിലയേറിയ കണ്ണായസ്ഥലങ്ങളിലാണ് . ഇപ്പോള്‍ തന്നെ 52 ഡിപ്പോകള്‍ വിവിധ ബാങ്കുകളില്‍ പണയത്തിലാണ്.

3100 കോടിയാണ് ഈ ഡിപ്പോകള്‍ പണയപ്പെടുത്തി 2018 ല്‍ കടമെടുത്തത്. തിരിച്ചടവ് കൃത്യമല്ലാത്തതിനാല്‍ പലതും ജപ്തി ഭീഷണിയിലാണ്. ഇതിനിടയാണ് ഇപ്പോഴത്തെ പ്രതിസന്ധി പെരുപ്പിച്ച് കാണിച്ചു 30 ഡിപ്പോകള്‍ കൂടി പണയപ്പെടുത്തിയാല്‍ 400 കോടി കിട്ടുമെന്ന പ്രചരണം വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഈ ഇടപാടിലെ കമ്മീഷനാണ് അണിയറയിലെ നേതാവിന്റെ നോട്ടം .

മകൻ ചത്താലും മരുമോളുടെ കണ്ണീർ കണ്ടാൽ മതിയെന്ന നിലപാടാണ് വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ കസേരയിലിരിക്കുന്ന നേതാവിന് . ഇനി ഒന്നര കൊല്ലം കൂടിയുണ്ട് . ഒപ്പിയ്ക്കാവുന്നതിന്റെ പരമാവധി ഒപ്പിക്കുകയാണ് ലക്‌ഷ്യം .

ഇപ്പോഴത്തെ സ്ഥിതിയില്‍ പൂര്‍ണ്ണമായ വായ്പാ തിരിച്ചടവ് ഉടനെയെന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനുമാകില്ല. വരുമാനം നിത്യചെലവിനു പോലും തികയുന്നുമില്ല. മുഖ്യ വരുമാന സത്രോതസുകളായ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ കൈവിട്ടു. ഇനി ആസ്തിയായ ഉള്ള സ്ഥലം കൂടി നഷ്ടപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

 

https://www.youtube.com/watch?v=tEQTvgQEnio

 

 

 

Leave A Reply