ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 526 പേരെ പിടികൂടി

ഖത്തറില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 548 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കാത്തതിന് 526 പേരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 22 പേരെയുമാണ് പിടികൂടിയത്.
പിടികൂടിയവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. അതേസമയം, എല്ലാ പൗരന്മാരും താമസക്കാരും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
Leave A Reply