തനത് ഉത്പന്നങ്ങളുടെ വിപണി 35 ലക്ഷങ്ങളുടെ വരുമാനം

വയനാട്: എന്റെ കേരളം വിവിധ വകുപ്പുകളുടെയും കൂടുംബശ്രീയുടെയും വില്പ്പന സ്റ്റാളുകളില് ലക്ഷങ്ങളുടെ വരുമാനം. 35 ലക്ഷത്തോളം രൂപയുടെ വില്പ്പന വരുമാനമാണ് വിവിധ സ്റ്റാളുകളില് നിന്നും ലഭിച്ചത്.
വിവിധ സര്ക്കാര് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള തനത് ഉത്്പ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്പ്പന്നങ്ങളുമാണ് പ്രദര്ശനത്തിനും വിപണനത്തിനുമായി മേളയില് എത്തിയത്. പരമ്പരാഗത കുടില് വ്യവസായ ഉത്പന്നങ്ങളും പ്രദര്ശനത്തിനും വില്പ്പനയ്ക്കുമായി എത്തിച്ചിരുന്നു.
വ്യവസായ വകുപ്പിന് കീഴിലുള്ള സംരംഭകരുടെ വില്പ്പന വിറ്റുവരവ് ഏഴു ദിവസത്തിനുള്ളില് പതിനഞ്ച് ലക്ഷം രൂപ മറികടന്നു. കാട്ടുതേന് തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ ശ്രേണിയില് ജില്ലയില് നിന്നും മാത്രമുള്ളവര്ക്ക് വേണ്ടി മാത്രമായിരുന്നു സ്റ്റാളുകളില് സജ്ജീകരിച്ചിരുന്നത്. കുടുംബശ്രീ ഫുഡ് കോര്്ട്ടില് നിന്നും തനത് ഭക്ഷണ വൈവിധ്യങ്ങളുടെ വില്പ്പനയില് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള് നേട്ടം കൊയ്തു. പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് ഭക്ഷ്യമേളയില് നിന്നും വരുമാനമുണ്ടായത്.
ഒന്നര ലക്ഷത്തോളം രൂപ കാര്ഷിക മേളയിലെ സ്റ്റാളുകളില് നിന്നും വരുമാനമുണ്ടായി. പ്രീയദര്ശിനി വിശ്വാസ ഗോള്ഡ് ചായപ്പൊടിയും സ്റ്റാളില് വില്പ്പനയ്ക്കായി എത്തിച്ചിരുന്നു.
Leave A Reply