ഖത്തറിൽ ഗതാഗത അപകടങ്ങളിൽ നേരിയ വർധനവ്

ഖത്തറിൽ ഗതാഗത അപകടങ്ങളിൽ മാർച്ചിൽ നേരിയ വർധന. മാർച്ചിൽ നടന്ന 810 അപകടങ്ങളിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഇത്തരത്തിലുള്ള അപകടങ്ങളിൽ 18.8 ശതമാനമാണ് പ്രതിമാസ വർധന.

32.1 ശതമാനമാണ് വാർഷിക വർധന. അതേസമയം മാർച്ചിൽ ഗതാഗത അപകടങ്ങളിൽ 19 പേരാണ് മരിച്ചത്. 92 ശതമാനം അപകടങ്ങളിലും യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്.

6 ശതമാനം അപകടങ്ങളിലും ഗുരുതര പരുക്കുകളാണുള്ളത്.ആസൂത്രണ-സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ ബുള്ളറ്റിനിലെ വിവരങ്ങൾ അനുസരിച്ചാണിത്.

Leave A Reply