ഷെയഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാൻ വെങ്കയ്യ നായിഡു യുഎഇയിലേക്ക്

യുഎഇ ഭരണാധികാരിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ വെങ്കയ്യ നായിഡു യുഎഇയിലേക്ക് .കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായി നാളെ അദ്ദേഹം യുഎഇയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ യുഎഇ ഭരണാധികാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ദില്ലിയിലെ യുഎഇ എംബസിയിലെത്തിയാണ് അനുശോചനം അറിയിച്ചത്. ഇന്നലെയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചത്. മൃതദേഹം ഖബറടക്കി. അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ യുഎഇ ഭരണാധികാരികളുടെയും കുടുംബത്തിന്‍റെയും സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.

Leave A Reply