പാര്‍ട്ടി ദേശീയ നിരീക്ഷകന് എന്‍. രാജ, സംസ്ഥാന കണ്‍വീനര്‍ പി.സി. സിറിയക്, സെക്രട്ടറി പത്മനാഭന് ഭാസ്കരന്, ട്രഷറര്‍ പി.കെ. മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ട്വന്റി 20 നേതാവ് സാബു ജേക്കബും സ്വീകരിക്കാനെത്തിയിരുന്നു.
അവിടെ നിന്നും അദ്ദേഹം ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലിലേക്കാണ് പോയത്. നാളെ രാവിലെ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ യോഗം നടക്കും. തുടര്‍ന്ന് മെമ്ബര്‍ഷിപ്പ് കാമ്ബയിന് കേജരിവാള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് കിഴക്കമ്ബലത്ത് ട്വന്റി 20 പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.