വിവോ X80 മെയ് 18 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യന്‍ വിപണിയില്‍ വിവോ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നു. വിവോ X80 സ്മാര്‍ട്ട്ഫോണുകളാണ് മെയ് 18 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.6.78 inch, E5 AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തുക. ആന്‍ഡ്രോയ്ഡ് 12 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. കൂടാതെ, മീഡിയടെക് Dimensity 9000 പ്രൊസസറിലാണ് ഈ സ്മാര്‍ട്ട്ഫോണുകളുടെ പ്രവര്‍ത്തനം.

32 മെഗാപിക്സലാണ് മുന്‍ഭാഗത്തെ ക്യാമറ. കൂടാതെ, 50 മെഗാപിക്സല്‍, 12 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് എന്നീ ക്യാമറകളും പിന്‍ഭാഗത്ത് ഉണ്ട് . 4500mAh ആണ് ബാറ്ററി ലൈഫ്.8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 43,200 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 46,700 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 51,400 രൂപയാണ് വില.

Leave A Reply