ശ്രീനിവാസന്‍ വധക്കേസ്: ആയുധം എത്തിച്ച്‌ നല്‍കിയ കാർ ഉടമ അറസ്റ്റില്‍

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താൻ കൊലയാളി സംഘത്തിന് ആയുധം എത്തിച്ച്‌ നല്‍കുകയും അകമ്ബടി പോവുകയും ചെയ്ത കാറിന്റെ ഉടമ അറസ്റ്റിൽ.

പട്ടാമ്ബി കീഴായൂര്‍ സ്വദേശിയായ നാസർ ആണ് അറസ്റ്റിലായത്. ഇയാളുടെ കാറിലാണ് കൊലയാളികള്‍ക്ക് ആയുധം എത്തിച്ച്‌ നല്‍കിയത്. പ്രതിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.

കാര്‍ നാസറിന്റെ ബന്ധുവിന്റെ വീടിന് പിറകില്‍ ഒളിപ്പിച്ച നിലയിൽ ഇന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കൊലയാളികള്‍ സഞ്ചരിച്ച ബൈക്കിന് മുന്നിലൂടെ പോയ ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

 

Leave A Reply