നീന്തല്‍താരങ്ങളായി മാറി ഫിദയും ഫവാസും

കാഞ്ഞിരപ്പള്ളി:ചുരുങ്ങിയ കാലത്തിനുള്ളില്‍ രണ്ട് കുട്ടികള്‍ കാഞ്ഞിരപ്പള്ളിക്കാരുടെ നീന്തല്‍താരങ്ങളായി മാറി.കാഞ്ഞിരപ്പള്ളി ആനക്കല്ല് ഇല്ലിച്ചുവട് ഭാഗത്ത് പുതുപ്പറമ്ബില്‍ അജി സലീം-സുര്‍ജി ദമ്ബതികളുടെ മക്കളായ ഫവാസ് അജിയും (13), ഫിദ ഫാത്തിമയുമാണ് (11) നീന്തലില്‍ വിസ്മയം തീര്‍ക്കുന്നത്.വീടിനു പിന്നാമ്ബുറത്തെ ചിറ്റാര്‍ പുഴയില്‍ കമഴ്ന്നുകിടന്ന് നീന്തിയായിരുന്നു ആദ്യ പരിശീലനം നടത്തിയത് . വൈകാതെ മലര്‍ന്നുകിടന്ന് നീന്താന്‍ തുടങ്ങി. പിന്നെ, എത്രനേരം വേണമെങ്കിലും വെള്ളത്തിനു മുകളില്‍ നിശ്ചലമായി മലര്‍ന്നുകിടക്കാമെന്നായി.

കേട്ടറിഞ്ഞവര്‍ പുതുപ്പറമ്ബില്‍ വീട്ടിലേക്ക് എത്തുകയാണ് ഈ അഭ്യാസം നേരില്‍ കാണാനായി . പുഴയോരത്ത് വീട് നിര്‍മിക്കുകയെന്നത് ഇവരുടെ പിതാവ് അജിയുടെ വലിയ സ്വപ്നമായിരുന്നു. ഈ ആഗ്രഹം സഫലമായതോടെ വീടിന് പിന്നിലെ ചിറ്റാര്‍ പുഴയില്‍ മക്കളെ കൊണ്ടുപോയി നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്. നീണ്ട പരിശീലനത്തിനൊടുവിലാണ് ശ്വാസക്രമീകരണം നടത്തി വെള്ളത്തിനു മീതെ മലര്‍ന്നുകിടന്ന് പിറകോട്ട് നീന്താന്‍ കഴിയുന്നത്.

ഈരാറ്റുപേട്ട ഗൈഡന്‍സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഫവാസാണ് ആദ്യം പരിശീലനം നേടിയത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി സഹോദരി ഫിദയെയും പരിശീലിപ്പിച്ചു. തങ്ങളുടെ കഴിവുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന തലത്തില്‍ അവതരിപ്പിക്കാനും ആഗ്രഹമുണ്ട്.

Leave A Reply