കണ്ണൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ 35 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കൂത്തുപറമ്ബിനടുത്ത് മമ്ബറം കോട്ടത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ 35 പേര്‍ക്ക് പരിക്കേറ്റു .കൂത്തുപറമ്ബില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്. പെട്രോള്‍ പമ്ബിന് സമീപത്തെ വളവില്‍ വച്ചായിരുന്നു അപകടമുണ്ടായത് .

ലോറിയുടെയും ബസിന്റെയും ഡ്രൈവര്‍മാരുടെ ഭാഗത്താണ് ഇടിയേറ്റത്. ഇരു ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു . പരിക്കേറ്റവരെ നാട്ടുകാരാണ് കണ്ണൂരിലെ വിവിധ ആശുപത്രികളിലെത്തിച്ചത്.

ശനിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം നടന്നത് . ഇതേതുടര്‍ന്ന് മമ്ബറം – പെരളശ്ശേരി ഭാഗത്തേക്കുള്ള വാഹന ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണിത് . ​

Leave A Reply