കൊല്ലം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 7 വരെ അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു.
താലൂക്ക് ഓഫിസുകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്.