പതിനൊന്ന് വയസുകാരനു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: കല്ലമ്പലത്ത് 11 വയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും. കല്ലമ്പലം ചരുവിളവീട്ടില്‍ ബാബുവാണ് പ്രതി. കുട്ടിയെ തന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രതി അതിക്രമം കാട്ടിയത്. ലൈംഗികാതിക്രമം നടന്നവിവരം കുട്ടി അമ്മയെ അറിയിച്ചതിനെത്തുടര്‍ന്ന് കല്ലമ്പലം പൊലീസില്‍ പരാതി നല്‍കുകകായിരുന്നു.

2015 ല്‍ കല്ലമ്പലം പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ നടന്ന വിചാരണയിലാണ് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാല്‍ ശിക്ഷ വിധിച്ചത്.

 

Leave A Reply