ചൂരല്‍ ഉത്പന്നങ്ങളുടെ വൈവിധ്യവുമായി ചൊള്ളനാവയല്‍ സംഘം

പത്തനംതിട്ട: കൗതുകമുണര്ത്തുന്ന ഉത്പന്നങ്ങളുമായി സഹകരണവകുപ്പിന്റെ സ്റ്റാള് ശ്രദ്ധാകേന്ദ്രമാകുകയാണ്. രണ്ടാം പിണറായി വിജയന് സര്ക്കാരിന്റെ ഒന്നാം വാര്ഷികത്തോടു അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില് നടക്കുന്ന എന്റെ കേരളം പ്രദര്ശന വിപണന മേളയിലാണ് ചൂരല് ഫര്ണിച്ചര് ഷോറൂം.
സഹകരണ വകുപ്പിന് കീഴിലുള്ള ചൊള്ളനാവയല് എസ്ടി കോപ്പറേറ്റീവ് സൊസൈറ്റി ചൂരല് കൊണ്ടുള്ള വൈവിദ്ധ്യങ്ങളായ ഉത്പന്നങ്ങളുമായാണ് പ്രദര്ശന വിപണനമേളയിലെത്തിയത്.
ഫര്ണിച്ചറുകളും അനുബന്ധ ഉത്പ്പന്നങ്ങളുമാണ് വില്പ്പനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. നാടന്, ആസാം ചൂരലുകള് ഉപയോഗിച്ച് നിര്മിച്ചിട്ടുള്ള ഉത്പന്നങ്ങള് ഏറെ ആകര്ഷകമാണ്. 300 രൂപ മുതലുള്ള ഉത്പന്നങ്ങള് ഇവിടെ ലഭ്യമാണ്. ബാസ്‌കറ്റ്, പറ, ചൂരവടി, സെറ്റി, കസേര, കുട്ടികളുടെ കസേര എന്നിവയോടൊപ്പം ചെറുകിട വനവിഭവങ്ങളായ ചെറുതേന്, വലിയതേന്, കുടംപുളി എന്നിവയും വില്പ്പനയ്ക്കുണ്ട്. അടിച്ചിപ്പുഴ കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ചൂരല് വര്ക്‌ഷോപ്പില് നിന്നാണ് ചൂരല് ഉത്പന്നങ്ങള് മേളയിലെത്തിച്ചിരിക്കുന്നത്. ചൂരല് ഉല്പന്നങ്ങളുടെ ഷോ റൂം റാന്നിയില് പ്രവര്ത്തിക്കുന്നുണ്ട്.
Leave A Reply