കമല്‍ഹാസന്‍ ചിത്രം വിക്രമിന്‍റെ ട്രെയ്‌ലറും ഓഡിയോ ലോഞ്ചും നാളെ

കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം ‘വിക്ര’ത്തിന്റെ ട്രെയ്‌ലറും ഓഡിയോ ലോഞ്ചും നാളെ നടക്കും.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരുന്നു. .കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തില്‍ കമല്‍ഹാസന്‍ തന്നെ ഗാനം പാടിയിരിക്കുന്നു. കമല്‍ഹാസനൊപ്പം ‘വിക്രം’ എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യും.

Leave A Reply