സ്കൂള്‍ പാചക തൊഴിലാളികളുടെ അദ്ധ്വാനഭാരം കുറയ്ക്കണമെന്ന്

മുടപുരം: സ്കൂള്‍ പാചക തൊഴിലാളികളുടെ അദ്ധ്വാനഭാരം കുറയ്ക്കണമെന്ന് സ്കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു ) ആറ്റിങ്ങല്‍ ഏരിയ കണ്‍വെന്‍ഷനിൽ ആവശ്യപ്പെട്ടു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലീലാമ്മ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബി. ചന്ദ്രികയമ്മ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സി.ഐ.ടി.യു ഏരിയ കമ്മറ്റിയംഗം എം.മുരളി, സെല്‍വി എന്നിവര്‍ സംസാരിച്ചു.നൂര്‍ജഹാന്‍ (പ്രസിഡന്റ്),വിമല.ടി (വൈസ് പ്രസിഡന്റ്),സെല്‍വി.എസ് (സെക്രട്ടറി),സിജു (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി 16 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.

Leave A Reply