ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്സസ് ദിനാചരണം

വര്‍ക്കല :കൊവിഡ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച്‌ മരിച്ച വര്‍ക്കല സ്വദേശിനിയായ നഴ്സ് സരിതയ്ക്ക് ആദരമര്‍പ്പിച്ച്‌ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു.
സരിതാദിനം എന്ന പേരില്‍ നടന്ന പരിപാടി വര്‍ക്കല നഗരസഭാ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഗീത, വര്‍ക്കല താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് അജിതകുമാരി എന്നിവരെ പൊന്നാടയണിയിച്ചു.

ശിവഗിരി മിഷന്‍ ആശുപത്രിയിലെ എല്ലാ നഴ്സിംഗ് ജീവനക്കാരെയും ഉപഹാരം നല്‍കി ആദരിച്ചു.ശിവഗിരി നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഗ്രേസമ്മ ജോസഫ്, സ്കൂള്‍ ഒഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ആര്യബെന്‍ മണിയന്‍, ശിവഗിരി മിഷന്‍ ആശുപത്രി അഡ്മി നിസ്ട്രേറ്റീവ് ഓഫീസര്‍ എ.മനോജ്, ആര്‍.എം.ഒ. ഡോ. ജോഷി, ഡയറക്ടര്‍ ഡോ. നിഷാദ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികളും നടന്നു.

Leave A Reply