കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് എട്ടു വയസ്സുകാരൻ മരിച്ചു

കുന്നമംഗലം: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് എട്ടു വയസ്സുകാരൻ മരിച്ചു. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് നിജാസ് (8) ആണ് മരിച്ചത്.

പെരിങ്ങൊളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ വീടിനു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് അപകടം ഉണ്ടായത്.

Leave A Reply