മംഗലപുരം ഗ്രാമപഞ്ചായത്തില്‍ ‘ജല നടത്തം’ സംഘടിപ്പിച്ചു

ചിറയിന്‍കീഴ്: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തില്‍ ‘ജല നടത്തം’ സംഘടിപ്പിച്ചു. കോഴിമട വെയിലൂര്‍ ഏലാതോടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് മുരളീധരന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വനജ കുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍.എ.എസ്,പഞ്ചായത്തംഗങ്ങളായ വി.അജികുമാര്‍,എസ്.കവിത, മീന അനില്‍,ശ്രീചന്ദ്,ജെ.എസ്.ബൈജു, തൊഴിലുറപ്പ് എ. ഇ അഫ്ഷാക്, ഓവര്‍സിയര്‍ അഖില്‍, കൃഷി ഓഫീസര്‍ അലക്സ് അജി, അസിസ്റ്റന്റ് സെമീന, തൊഴിലുറപ്പ് അംഗങ്ങള്‍, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply