23,000 ത്തോളം യുവാക്കൾക്ക് സർക്കാർ ജോലി നൽകി അസം സർക്കാർ

23,000 ത്തോളം യുവാക്കൾക്ക് സർക്കാർ ജോലി നൽകി അസം സർക്കാർ. ജോലി സംബന്ധിച്ച നിയമന കത്തുകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് വിതരണം ചെയ്തു. ഗുവാഹട്ടിയിൽ നടന്ന മെഗാ റിക്രൂട്ട്‌മെന്റ് ചടങ്ങിലാണ് കത്ത് വിതരണം ചെയ്തത്.

സംസ്ഥാന സർക്കാരിന്റെ 11 വകുപ്പുകളിലായി 22,958 ഉദ്യോഗാർത്ഥികളാണ് വിവിധ സർക്കാർ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്തത്. ഇതോടെ, ഒരു ലക്ഷം സർക്കാർ ജോലികൾ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഏകദേശം 25% അസം സർക്കാർ കൈവരിച്ചു. പദ്ധതിയുടെ ഭാഗമായി 1200 പേരുടെ റിക്രൂട്ടിംഗ് സർക്കാർ നേരത്തെ നടത്തിയിരുന്നു. ഇന്ന് 23000 പേരെ കൂടി റിക്രൂട്ട് ചെയ്തു.

അസം പോലീസിൽ 8,867, വിദ്യാഭ്യാസ വകുപ്പിൽ 11,063, ആരോഗ്യ വകുപ്പിൽ 2419, പബ്ലിക് ഹെൽത്ത് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ 330, ജലവിഭവത്തിൽ 105, സാമൂഹിക ക്ഷേമത്തിൽ 69, കൃഷിയിൽ 55, വനം വകുപ്പിൽ 23, തൊഴിൽ ക്ഷേമത്തിൽ 17 ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, പൊതുമരാമത്ത് വകുപ്പിൽ 8, ഖനികളിലും ധാതുക്കളിലും 2 പേർ, എന്നിങ്ങനെയാണ് റിക്രൂട്ട്മെന്റുകൾ.

Leave A Reply