ബാലമിത്ര എറണാകുളം ജില്ലാതല ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു

എറണാകുളം: കുഷ്ഠരോഗ നിര്മാര്ജനത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രത്തില് ജില്ലാ കളക്ടര് ജാഫര് മാലിക് നിര്വഹിച്ചു.
രോഗം തുടക്കത്തില് തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ഉദ്ദേശത്തിലാണു പദ്ധതി നടപ്പാക്കുന്നത്
കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തില് 1.2 പേരില് നിന്നും 0.6 ലേക്ക് കുറച്ചുകൊണ്ടു വരികയാണ് ബലമിത്ര പദ്ധതിയുടെ ലക്ഷ്യം.
കുഷ്ഠരോഗം മൂലം കുട്ടികളില് അംഗവൈകല്യം ഉണ്ടാകുന്നവരുടെ എണ്ണം പൂജ്യമായി നിലനിര്ത്തുകയും ചെയ്യണം. 2025 കുഷ്ഠ രോഗ നിര്മാര്ജനമാണ് ബലമിത്ര പദ്ധതിയുടെ ലക്ഷ്യം.
അഡീഷണല് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എസ് ശ്രീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ ലെപ്രസി ഓഫീസര് ഡോ.കെ.സവിത വിഷയാവതരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. സജിത്ത് ജോണ് ബോധവല്ക്കരണ പ്രതിജ്ഞ നല്കി.ഐസിഡിഎസ് സൂപ്പര്വൈസര് രേണുക, അസിസ്റ്റന്റ് ലെപ്രസി ഓഫീസര് എം.എന്. രവി കുമാര് തുടങ്ങിയവര് പ്രസംഗിച്ചു.
Leave A Reply