കുറ്റ്യാടി: ചേരാപുരം ഗവ.എല്‍.പി.സ്കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക കെ.സുജാതയ്ക്ക് പൂളക്കൂല്‍ ഗ്രാമവാസികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി.വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.വി.അനിരുദ്ധന് അദ്ധ്യക്ഷത വഹിച്ചു. പൂര്‍വാദ്ധ്യാപകരെ ആദരിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി.മുജീബ് റഹ്മാന്, ടി.വി.കുഞ്ഞിക്കണ്ണന്, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സുമ മലയില്‍, വി.കെ.ജോബിഷ്, അഞ്ജന സത്യന്, ടി.ബിന്ദു, കെ.കെ.സുനില്‍കുമാര്‍, വി.എം.ജിജി, മഠത്തില്‍ ശ്രീധരന്, വി.പി.ശശി, കെ.സത്യന്, സി.എം.ശ്രീധരന്, പി.പി.സുനില്‍, കെ.സുധീഷ്, ബാബു കപ്പറത്ത് താഴകുനി, രവി ഒതയോത്ത്, ജിബിന, ലജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.