കുറ്റ്യാടി: സി പി.എം വടക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് (എ.കെ.ജി മന്ദിരം ) തറക്കല്ലിട്ടു. ജില്ലാ സെക്രട്ടറി പി.മോഹനന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത് .കേരളമെന്ന ആശയത്തിന് ജീവന് നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്നും കേരളത്തിലെ കൃഷിക്കാരന് ഭൂമി ലഭ്യമാക്കുകയെന്ന ആശയം ആദ്യമായി ഉയര്‍ത്തിയതും പാവപ്പെട്ടവര്‍ക്കായി ഒട്ടനവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആണെന്ന് പി.മോഹനന് പറഞ്ഞു.
ചടങ്ങിൽ ടി.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്, ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ്, കെ.വാസു, ഒ.ടി.സനീഷ്, വി.ടി.അരുണ്‍രാജ് എന്നിവര്‍ സംസാരിച്ചു.