മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ലാപ് ടോപ്പ് വിതരണം ചെയ്തു

മുണ്ടക്കയം : ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യക്തിഗത ആനുകൂല്യമായി 42 പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു.മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.വി.അനില്‍ കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരന്‍ വിതരണം നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്ബര്‍മാരായ വിന്‍സി മാനുവല്‍, ബെന്നി ചേറ്റുകുഴി, പ്രസന്നഷിബു, സിനിമോള്‍, ജോമി മാത്യു, ഷിജി ഷാജി, ലിസി ജിജി, ഷീബാ ഡിഫൈന്‍ റേച്ചല്‍, ഷീലാ ഡോമിനിക്, ജിനീഷ്, സൂസമ്മ, സുലോചന, ജാന്‍സി, രാജേഷ് എന്നിവര്‍ സംസാരിച്ചു .

Leave A Reply