കോവിഡ്; സ്ഥാപിതമായതിന് ശേഷം ഉത്തരകൊറിയ നേരിടുന്ന വലിയ പ്രതിസന്ധിയാണിതെന്ന് കിം ജോങ് ഉൻ

സ്ഥാപിതമായതിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.കോവിഡ് ബാധിച്ച് 21 പേർ മരിച്ചതിന് പിന്നാലെയാണ് കിം ജോങ് ഉന്നിന്റെ പ്രതികരണം.

കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉത്തരകൊറിയ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രാജ്യത്ത് വ്യാപകമായി കോവിഡ് പരിശോധനയോ രോഗം സ്ഥിരീകരിച്ചവർക്ക് കൃത്യമായ ചികിത്സയോ നൽകുന്നില്ലെന്നാണ് റിപ്പോർട്ട്.

Leave A Reply