സൗദിയിൽ കോവിഡ് ബാധിച്ച്​ മൂന്ന്​ മരണം

സൗദിയിൽ കോവിഡ്​ ബാധിച്ച്​ മൂന്ന്​ മരണം കൂടി റിപ്പോർട്ട്​ ചെയ്തു. പുതുതായി 434 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു​. കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേർ സുഖം പ്രാപിച്ചു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 758,795 ഉം രോഗമുക്തരുടെ എണ്ണം 743,572 ഉം ആയി. രാജ്യത്തെ ആകെ മരണം 9,114 ആയി തുടരുന്നു.

നിലവിൽ 6,109 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 63 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

Leave A Reply