തിരുവനന്തപുരം: പാറശാലയിൽ ഓട്ടോ തല്ലിത്തക്കർത്തു. ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് അക്രമം.
കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് ഒരു സംഘം തല്ലിത്തകർത്തത്.
സംഭവത്തിൽ കൊറ്റാമം സ്വദേശി അജയൻ, മനു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
ഇരുവരും സന്തോഷിന്റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്നു. തുടർന്ന് സന്തോഷം 30 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്.