ഉത്തര കൊറിയയിൽ പനിബാധിച്ച് 21 പേർ മരിച്ചു

ഉത്തര കൊറിയയിൽ പനിബാധിച്ച് 21 പേർ മരിച്ചു.എന്നാൽ പുതിയ മരണങ്ങൾ കോവിഡ് മൂലമാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ച് രാജ്യത്ത് ഒരു മരണം സ്ഥിരീകരിച്ചതായി വാർത്താമാധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരണത്തിന് ശേഷം രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ അവസാനവാരത്തിനുശേഷം ഉത്തരകൊറിയയിൽ 3,50,000 പേർക്ക് പനി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. അതിൽ 1,62,200 പേർ രോഗമുക്തി നേടി. എന്നാൽ 1,87,800 പേരെ രോഗബാധയെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് വ്യാപനം 2023 വരെ നിലനിൽക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Leave A Reply