ശാസ്താംകോട്ടയില്‍ നടത്തിയ പരിശോധനയില്‍ നാലു ഹോട്ടലുകള്‍ പൂട്ടിച്ചു

ശാസ്താംകോട്ട : ശാസ്താംകോട്ട പഞ്ചായത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയില്‍ നാലു ഹോട്ടലുകള്‍ പൂട്ടിച്ചു.പത്മാവതി ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടലും ആഞ്ഞിലിമൂട് ജംഗ്ഷന് സമീപമുള്ള 3 ഹോട്ടലും ആണ് പൂട്ടിച്ചത് .പഴകിയ ആഹാര സാധങ്ങള്‍ സൂക്ഷിക്കുകയും വൃത്തിഹീനമായ രീതിയില്‍ ആഹാരം പാചകം ചെയ്തതിനുമാണ് നടപടി.

ശാസ്താംകോട്ട, പത്മാവതി ജംഗ്ഷന്‍, ആഞ്ഞിലിമൂട് തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലുമാണ് പരിശോധന നടന്നത്. കുടിവെള്ള സര്‍ട്ടിഫിക്കറ്റ്, ജീവനിക്കാര്‍ക്ക് ഹെല്‍ത്ത്‌ കാര്‍ഡ്, ലൈസന്‍സ് എന്നിവ ഇല്ലാതെ പ്രവര്‍ത്തിച്ച വിവിധ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഓഫീസര്‍മാരായ എസ്.മാനസ, ആശാദേവി, മുഹമ്മദ്‌ ഷ,ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കെ.ഷിബു , സവീണ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥര്‍ രാജേഷ്, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Leave A Reply