വൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകം: മുഖ്യപ്രതിയുടെ കൂട്ടാളിയായ റിട്ടയേര്‍ഡ് പൊലീസുകാരന് നോട്ടീസ്

പാരമ്ബര്യ വൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന്റെ കൂട്ടാളിയായ റിട്ടയേര്‍ഡ് പൊലീസുകാരന് നോട്ടീസ് നല്‍കി.

റിട്ടയേര്‍ഡ് എസ്.ഐ സുന്ദരനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. ഇയാളാണ് ഷൈബിന്റെ സാമ്ബത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തതെന്നാണ് സൂചന.

വയനാട് കോളേരി സ്വദേശിയായ ഇയാള്‍ക്ക് കേണിച്ചിറ പൊലീസ് മുഖേനയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ റിട്ട.പോലീസുകാരനായ സുന്ദരന്‍ ഒളിവിലാണ്.

Leave A Reply