പ​ഞ്ചാ​ബിൽ ഗു​രു​നാ​നാ​ക് ദേ​വ് ആ​ശു​പ​ത്രി​യി​ൽ വ​ൻ തീ​പി​ടി​ത്തം; ആളപായമില്ല

പ​ഞ്ചാ​ബി​ലെ ഗു​രു​നാ​നാ​ക് ദേ​വ് ആ​ശു​പ​ത്രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​റ് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ തീ​യ​ണ​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ ഒ​പി​ഡി​യി​ൽ സ്ഥാ​പി​ച്ച ര​ണ്ട് ഇ​ല​ക്ട്രി​ക്ക് ട്രാ​ൻ​സ്ഫോ​മേ​ഴ്സ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave A Reply