നിര്‍ദ്ധന യുവതികള്‍ക്ക് ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ സൗജന്യമായി നല്‍കും

കൊല്ലം: റോട്ടറി ക്ളബ് ഒഫ് ക്വയിലോണിന്റെ സ്ത്രീ ശാക്തീകരണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ സൗജന്യമായി നല്‍കും.പത്ത് നിര്‍ദ്ധന യുവതികള്‍ക്കാണ് ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ നൽകുന്നത്.ഇതിനായി ഡ്രൈവിംഗ് ലൈസന്‍സുള്ള യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

കൊല്ലം ബീച്ചിലുള്ള റോട്ടറി ക്ളബ് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ് ഹുമയൂണ്‍ താജ്, ഡോ. മാനുവല്‍ പിരീസ്, സേതു, എസ്. ഷിബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഫോണ്‍: 9947070499.

Leave A Reply