ഉപരിപഠന കരാറിൽ ഒപ്പുവച്ചു

ചാത്തന്നൂര്‍ : കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളുടെ നടത്തിപ്പിന് കരാറായി .കൊല്ലം എം.ഇ.എസ് എന്‍ജിനീയറിംഗ് കോളേജും ചവറ ഐ.ഐ.ഐ.സിയും ചേർന്നാണ് കരാറില്‍ ഒപ്പ് വച്ചത്.

എം.ഇ.എസ് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. എം. നജി, ഐ.ഐ.ഐ.സി ഡയറക്ടര്‍ പ്രൊഫ.ഡോ. ബി സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപാത്രത്തില്‍ ഒപ്പുവച്ചു. പ്രൊഫ. ഡോ.അബി ബഷീര്‍, പ്രൊഫ. ബി.എന്‍.ബുഷ്‌റ,പ്രൊഫ. നബീല്‍ മുഹമ്മദ് അസ്‌ലം,ഡോ.എ. സിനി, ഹാരിസ്മോന്‍,കെ.സി. പ്രവീണ്‍,എസ്. അനുപ് , കെ.രാജീവന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Leave A Reply