കൊല്ലം: പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് എത്രയും വേഗം മണ്ണെണ്ണ വിതരണം ചെയ്യാനായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് ആവശ്യപ്പെട്ടു.സിവില്‍ സപ്ലൈസ് വഴി നല്‍കിവരുന്ന മണ്ണെണ്ണ നാലുമാസമായി നിലച്ചിരിക്കുകയാണ്. പുതിയ മണ്ണെണ്ണ പെര്‍മിറ്റ് ലഭിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും മണ്ണെണ്ണ വിതരണം തുടങ്ങിയില്ല.
മത്സ്യഫെഡ് വഴി ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകുമ്ബോള്‍ ചെലവിനുള്ള കാശ് പോലും ലഭിക്കാതെ തൊഴിലാളികള്‍ തിരികെ വരുന്ന അവസ്ഥയാണിപ്പോൾ . കടഭാരം കൂടി ആത്മഹത്യാ വക്കിലാണ് തൊഴിലാളികള്‍.