പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കിടെ വിദ്യാര്‍ത്ഥിനികളോട് മോശം പെരുമാറ്റം; അദ്ധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പരീക്ഷയ്‌ക്കിടെ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കിടെയായിരുന്നു സംഭവം.

അവിടനെല്ലൂര്‍ സ്വദേശി പ്രമോദിനെയാണ് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്.

ഈ മാസം അഞ്ചിനായിരുന്നു പരീക്ഷ. കമ്ബ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ മോശമായ രീതിയില്‍ പ്രമോദ് സ്പര്‍ശിച്ചെന്നാണ് പരാതി.

പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കും സമാന ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രമോദിനെ റിമാന്‍ഡ് ചെയ്തു.

Leave A Reply