ചിറ്റൂര്‍: ആര്.എസ്.എസ്, എസ്.ഡി.പി.ഐ വര്‍ഗീയ ഭീകരതയ്ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന് ചിറ്റൂര്‍ ഏരിയ കമ്മിറ്റി മാനവീയം സ്നേഹസദസ് സംഘടിപ്പിച്ചു. കച്ചേരിമേട്ടില്‍ നിന്നും നൂറുകണക്കിന് വനിതകള്‍ പങ്കെടുത്ത റാലിക്ക് ശേഷം അണിക്കോട്ടില്‍ വെച്ച് നടന്ന മാനവീയം സ്നേഹസദസ് സംസ്ഥാന കമ്മറ്റി അംഗം പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.
മഹിളാ അസോസിയേഷന് ചിറ്റൂര്‍ ഏരിയ പ്രസിഡന്റ് എ.സുജാത അദ്ധ്യക്ഷത വഹിച്ചു . സി.പി.എം ചിറ്റൂര്‍ ഏരിയ സെക്രട്ടറി ആര്.ശിവപ്രകാശ്, മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, ഏരിയ സെക്രട്ടറി എന്‍. എന്നിവര്‍ സംസാരിച്ചു.