തിരുവനന്തപുരം: . നാല് വയസുകാരന് വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകിയതിനെ തുടർന്ന് കുഞ്ഞ് അവശനിലയിൽ.
കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ഭാഗത്തു നിന്നാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്. അവശ നിലയിലായ കുട്ടി നിലവിൽ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്.
മെയ് 11-നാണ് സംഭവം നടന്നത്. നാല് വയസ്സുള്ള ഇരട്ടക്കുട്ടികൾക്കായി നൽകേണ്ട ഡോസാണ് ആശ വർക്കർ ആളുമാറി ഒരാൾക്ക് തന്നെ നൽകിയത്. വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് കുട്ടിക്ക് നൽകിയത്. സ്റ്റാഫ് നഴ്സ് ഉണ്ടായിട്ടും മരുന്ന് നൽകിയത് ആശാ വർക്കറെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.