മോൻസൺ മാവുങ്കൽ കേസിൽ മോഹൻലാലിന് ഇ.ഡി നോട്ടീസ്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ചത് സംബന്ധിച്ച് വിശദീകരണം തേടുന്നതിന്‍റെ ഭാഗമായി നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു.

പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. അടുത്തയാഴ്ച കൊച്ചിയിലെ ഓഫിസിൽ എത്താനാണ് നിർദേശം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും.

മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

Leave A Reply