മാട്രിമോണി വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പാലക്കാട്: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.പാലക്കാട് മലമ്ബുഴ സ്വദേശിയും ബംഗളൂരു നമ്ബര്‍ 10 ഗ്രാന്റ് വില്ലേജ് രാമകൃഷ്ണപുര ഗേറ്റ് അശ്വിന്‍ സിത്താര അപ്പാര്‍ട്‌മെന്റിലെ താമസക്കാരനുമായ ദിലീപിനെയാണ് (38) നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ദിലീപിനെ ബംഗളൂരുവിലെത്തിയ ശേഷം അറസ്റ്റ് ചെയ്തത്.

2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . പ്രമുഖ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും ചാറ്റിംഗിലൂടെയാണ് കൂടുതല്‍ അടുത്തത്. ഇരുവരുടെയും വിവാഹമോചന നടപടികള്‍ നടന്നു വരികയായിരുന്നു. തുടര്‍ന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കാനാണെന്ന് പറഞ്ഞ് യുവതിയെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ച്‌ ദിലീപ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതി രഹസ്യമായി പകര്‍ത്തുകയും ചെയ്തു. പിന്നീട് യുവതി തന്നില്‍ നിന്ന് അകലുന്നതായി സംശയിച്ച ദിലീപ് വൈരാഗ്യം കാരണം ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ചു കൊടുക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply