ഏപ്രിലിലെ ചരക്കുകയറ്റുമതിയിൽ 30.7% വർദ്ധന

 

ഡൽഹി: ഏപ്രിലിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം വർദ്ധിച്ച് 40.19 ബില്യൺ ഡോളറായെന്ന് റിപ്പോർട്ട്. പെട്രോളിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കെമിക്കലുകൾ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമെന്നും സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വ്യാപാര കമ്മി 20.11 ബില്യൺ യു.എസ് ഡോളറായി ഉയർന്നിട്ടും ഈ മേഖലകൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവച്ചെന്ന് വാണിജ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിലുണ്ട്. കഴിഞ്ഞമാസം രാജ്യത്തെ ഇറക്കുമതി 30.97 ശതമാനം ഉയർന്ന് 60.3 ബില്യൺ ഡോളറായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Leave A Reply