മാട്ടൂല്‍ കടപ്പുറത്ത് ഇളമ്ബക്ക ചാകര;ഇളമ്ബക്ക ശേഖരിക്കാനായി കടപ്പുറത്ത് തിരക്ക്

പഴയങ്ങാടി: മാട്ടൂല്‍ സൗത്ത് പുലിമുട്ടിന് സമീപത്തെ കടലില്‍ ഇളമ്ബക്കയുടെ ചാകര. ഇന്നലെ രാവിലെയോടെയാണ് കരയിലേക്ക് ഇളമ്ബക്കകള്‍ തിരയില്‍ അടിച്ച്‌ കയറിയത്.മഴകാരണം പ്രക്ഷുബ്ധമായ കടലിന്റെ അടിത്തട്ടില്‍ നിന്ന് ഇളകിമറിഞ്ഞു എത്തിയതാണെന്ന് കരുതുന്നു. വിവരം അറിഞ്ഞു അയല്‍പ്രദേശത്ത് നിന്നടക്കം നിരവധി ആളുകളാണ് ഇളമ്ബക്ക ശേഖരിക്കാനായി കടപ്പുറത്ത് എത്തിയത്.

വാഹനങ്ങളിലും ചാക്കുകളിലുമായി ഇളമ്ബക്ക ശേഖരിച്ചാണ് ഇവർ മടങ്ങിയത് . ആളുകള്‍ കൂടിയതോടെ കടലില്‍ ഇറങ്ങിയും ഇളമ്ബക്ക ശേഖരിക്കാന്‍ തുടങ്ങി. രാവിലെ മുതല്‍ ആരംഭിച്ച ഇളമ്ബക്ക വാരല്‍ രാത്രി വരെ തുടര്‍ന്നു.

Leave A Reply