എൽ.ഐ.സി: ഓഹരിവില 949 രൂപയായി നിശ്ചയിച്ചേക്കും

ഡൽഹി: ലൈഫ് ഇൻഷ്വറൻസ് കോർപറേഷന്റെ (എൽ.ഐ.സി) പ്രഥമ ഓഹരി വിൽപനയിലെ ഓഹരിവില 949 രൂപ ആയി നിശ്ചയിച്ചേക്കുമെന്നു സൂചന. ഓഹരി അലോട്മെന്റ് അന്തിമമാക്കിയതായാണ് വിവരം.

902 മുതൽ 949 രൂപ വരെയുള്ള പ്രൈസ് ബാൻഡ് ആണ് ഐ.പി.ഒയ്ക്കായി പ്രഖ്യാപിച്ചിരുന്നത്. അങ്ങനെയെങ്കിൽ ആങ്കർ നിക്ഷേപകർ ഒഴിച്ച് ബാക്കിയുള്ളവരിൽ നിന്ന് 14,929 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞേക്കും. അലോട്മെന്റ് വ്യാഴാഴ്ചയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

Leave A Reply