ഗൈനക്കോളജിസ്റ്റുകളുടെ നാല്‍പ്പത്തിനാലാമത് സംസ്ഥാന സമ്മേളനം നടന്നു

കണ്ണൂര്‍:ഗൈനക്കോളജിസ്റ്റുകളുടെ നാല്‍പ്പത്തിനാലാമത് സംസ്ഥാന സമ്മേളനം നടന്നു.എ.കെ.സി.ഒ.ജി 2022 കാട്ടാമ്ബള്ളി കൈരളി ഹെറിറ്റേജിലാണ് സമ്മേളനം നടക്കുന്നത്.കഥാകൃത്ത് ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.’സുരക്ഷിതമായ സ്ത്രീത്വത്തിലേക്കുള്ള കടമ്ബകള്‍ കടക്കുകയെന്നുള്ള ഈ വര്‍ഷത്തെ പ്രമേയത്തെ ആസ്പദമാക്കി നിരവധി പ്രഭാഷണങ്ങള്‍ നടന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് എന്ന നിലയിലേക്കെത്താന്‍ കേരള ഗൈനക്കോളജി ഫെഡറേഷന്‍, സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച്‌ ഡോ.വി.പി പൈലി സംസാരിച്ചു.കേരള ഫെഡറേഷന്‍ പ്രസിഡന്റ് ഡോ.എസ്.അജിത, സെക്രട്ടറി ഡോ. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ഡോ.പി.വി ജോസ്, ഡോ.ഫെസ്സി ലൂയിസ് എന്നിവര്‍ സംസാരിച്ചു.കണ്ണൂര്‍ ഗൈനക്കോളജി പ്രസിഡന്റ് ഡോ.പി.ഷൈജസ് സ്വാഗതവും സെക്രട്ടറി ഡോ.സിമി കുര്യന്‍ നന്ദിയും പറഞ്ഞു.

Leave A Reply