റെയിൽവേ പാളത്തിൽ സെൽഫിയെടുക്കുന്നതിനിടെ 16-കാരി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്: റെയിൽവേ പാളത്തിൽ സെൽഫിയെടുക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു.

കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഫറോക്ക് റെയിൽവേ പാളത്തിൽനിന്ന് സെൽഫി എടുക്കുന്നതിനിടെ കോയമ്പത്തൂർ- മംഗളൂരു പാസഞ്ചർ ട്രെയിനാണ് തട്ടിയത്. നഫാത്ത് പത്താംക്ലാസ് വിദ്യാർഥിനിയാണ്.

ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയായിരുന്നു ഫത്താഹ്. ഒപ്പമുണ്ടായ സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ് ഇഷാമിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply