മുട്ടം: പെട്രോള്‍ പമ്ബിന് സമീപം റോഡില്‍ അപകടകരമായ ഗര്‍ത്തം .ഈ ഗര്‍ത്തത്തിൽ വീണ് ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ് .ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് പൊതു മരാമത്ത് വകുപ്പ് അധികൃതര്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മഴ ശക്തമായപ്പോള്‍ കോണ്‍ക്രീറ്റ് വീണ്ടും പൊളിയുകയായിരുന്നു .
പെട്രോള്‍ പമ്ബില്‍ നിന്ന് മുട്ടം റൂട്ടിലേക്ക് ഇറങ്ങുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ റോഡിന്റെ ഇരു വശങ്ങളിലേക്ക് ശ്രദ്ധിക്കുന്നതിനാല്‍ റോഡിലുള്ള ഗര്‍ത്തം കാണാന്‍ സാധ്യത കുറവാണ്. നിത്യവും അനേകം വാഹനങ്ങള്‍ കടന്ന് പോകുന്ന റൂട്ടിലെ അപകടാവസ്ഥ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.