ബൈക്ക് നിയന്ത്രണം തെറ്റി ലോട്ടറി കച്ചവടക്കാരന്റെ ദേഹത്ത് ഇടിച്ചു

മുട്ടം: സ്വകാര്യ ബസിന്റെ പിന്നില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു ലോട്ടറി കച്ചവടക്കാരന്റെ ദേഹത്ത് ഇടിച്ചു.ഇന്നലെ രാവിലെ മുട്ടം ടൗണിലുള്ള ബാറിന് സമീപത്തായിരുന്നു അപകടമുണ്ടായത് . ബസിന്റെ പിന്നിലൂടെ വന്ന കാര്‍ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ബസ് കാറില്‍ തട്ടാതിരിക്കാന്‍ ബ്രേക്ക് ചെയ്യുകയും പിന്നില്‍ വന്ന ബൈക്ക് ബസില്‍ ഇടിച്ച്‌ നിയന്ത്രണം തെറ്റി ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഭിത്തിയുടെയും ബൈക്കിന്റെയും ഇടയില്‍ അകപ്പെട്ട് ഏറെ സമയം യുവാവിന് അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു . തുടര്‍ന്ന് യുവാവിനെ പ്രദേശവാസികളാണ് രക്ഷിച്ചത്. സാരമായ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോട്ടറി വില്പനക്കാരന്റെ ബൈക്കിനും സാരമായ കേട്പാടുകൾ സംഭവിച്ചിട്ടുണ്ട് . ബൈക്ക് ഓടിച്ചത് മുട്ടം പി.സി.ടി കോളനിയിലുള്ള വ്യക്തിയാണ്.

Leave A Reply