കളഞ്ഞ് കിട്ടിയ ടിഫിൻ ബോക്‌സ് കൊച്ചുമകന് നൽകി; തുറന്നതോടെ പൊട്ടിത്തെറിച്ചു; 17-കാരൻ കൊല്ലപ്പെട്ടു; മുത്തച്ഛന് ഗുരുതര പരിക്ക്

കൊൽക്കത്ത: ബംഗാളിൽ ടിഫിൻ ബോംബ് പൊട്ടിത്തെറിച്ച് 17-കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവമുണ്ടായത്.

17-കാരനായ ഷേഖ് സാഹിലിന്റെ മുത്തച്ഛൻ അബ്ദുൾ ഹമീദാണ് ടിഫിൻ ബോംബ് കുട്ടിക്ക് നൽകിയത്. പഴന്തുണികൾ ശേഖരിക്കുന്ന തൊഴിലാണ് മുത്തച്ഛനുള്ളത്. ഇതിനിടെയാണ് രഹാര പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും ഇയാൾക്ക് ടിഫിൻ ബോക്‌സ് ലഭിച്ചത്. ബോംബാണെന്ന് അറിയാതെ കൊച്ചുമകന് നൽകിയ ബോക്‌സ് തുറന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Leave A Reply